Deshabhimani

ഗൾഫ് രാജ്യങ്ങൾ തമ്മിൽ നീതിന്യായ സഹകരണം ശക്തമാക്കും

GCC Justice Ministers Meet
വെബ് ഡെസ്ക്

Published on Oct 07, 2026, 09:27 AM | 1 min read

റിയാദ് : ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) നീതിന്യായ മന്ത്രിമാരുടെ 36–-ാമത് യോഗം ബഹ്റൈനിലെ മനാമയിൽ ചേർന്നു. ​ജിസിസി രാജ്യങ്ങളിലെ നീതിന്യായ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്‌തു. അനുഭവങ്ങളും വൈദഗ്ധ്യവും പരസ-്‌പരം കൈമാറുന്നതിലൂടെ നീതിന്യായ, നിയമ മേഖലകളിലെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്ന്‌ വിലയിരുത്തി. മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം വിവരങ്ങളും വൈദഗ്ധ്യവും കൈമാറുന്നതും പരിശീലന, സാങ്കേതിക മേഖലകളിലെ സഹകരണവും ചർച്ചയായി. ജിസിസി രാജ്യങ്ങൾക്കിടയിൽ, വിവരസാങ്കേതിക കുറ്റകൃത്യങ്ങൾ തടയാനുള്ള ഏകീകൃത ചട്ടങ്ങൾ സംബന്ധിച്ച കരട് ഉൾപ്പെടെയുള്ള വിഷയങ്ങളും പരിഗണിച്ചതായി റിപ്പോർട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home