Deshabhimani

അൽ റായിലെ ഫ്രൈഡേ മാർക്കറ്റിൽ സുരക്ഷാ പരിശോധന

Al Rai Market
വെബ് ഡെസ്ക്

Published on Oct 07, 2026, 09:32 AM | 1 min read

കുവൈത്ത് സിറ്റി : അൽ റായിലെ ഫ്രൈഡേ മാർക്കറ്റിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ നിരവധി നിയമലംഘകർ പിടിയിൽ. വിവിധ കേസുകളിൽ പിടികിട്ടാനുള്ളവരും താമസ തൊഴിൽ നിയമലംഘകരുമടക്കം 61 പേരെയാണ് അറസ്റ്റു ചെയ്‌തത്‌. ഫർവാനിയ ഗവർണറേറ്റ് സുരക്ഷാ ഡയറക-്‌ടറേറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


സ-്‌പോൺസർമാരിൽനിന്ന് ഒളിച്ചോടിയതായി പരാതി നേരിടുന്ന 25 പേർ, ഇഖാമ കാലാവധി കഴിഞ്ഞ 16 പേർ, തൊഴിൽനിയമം ലംഘിച്ച എട്ടുപേർ, വിസ കാലാവധി കഴിഞ്ഞ മൂന്നുപേർ എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. കടബാധ്യതയുമായി ബന്ധപ്പെട്ട കേസുകളിൽ പിടികിട്ടാനുള്ള രണ്ടുപേർ, ആരോഗ്യ നിയമലംഘനങ്ങളിൽ ഉൾപ്പെട്ട രണ്ടുപേർ, രണ്ട് തെരുവുകച്ചവടക്കാർ എന്നിവരെയും പിടികൂടി. കോടതി വിധി നടപ്പാക്കൽ, നിലവിലില്ലാത്ത കമ്പനിയിൽ രജിസ്റ്റർ ചെയ്യൽ, രാജ്യത്തേക്കുള്ള പ്രവേശനവിലക്ക് എന്നിവയുമായി ബന്ധപ്പെട്ട് ഓരോരുത്തരും പിടിയിലായി.


ക്രിമിനൽ അന്വേഷക വിഭാഗവുമായി ഏകോപിപ്പിച്ച്‌ നടത്തിയ പരിശോധനയിൽ കുവൈത്ത് നഗരസഭ, വൈദ്യുതി–ജല–പുനരുപയോഗ ഊർജ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, പിഎഎം, ഭക്ഷ്യ പോഷകാഹാര അതോറിറ്റി എന്നിവ പങ്കെടുത്തു. വിവിധ വകുപ്പുകൾ 15 നിയമലംഘന റിപ്പോർട്ടുകൾ രേഖപ്പെടുത്തി. ഭക്ഷ്യ–പോഷകാഹാര അതോറിറ്റിയും പിഎഎമ്മും ഏഴുവീതവും നഗരസഭ ഒന്നുമാണ് രേഖപ്പെടുത്തിയത്. മാനുഷിക സഹായം ആവശ്യമായ 120 കേസിലും അധികൃതർ ഇടപെട്ടു. മാർക്കറ്റിലെ സുരക്ഷാ സാന്നിധ്യവും ശക്തമാക്കി. പിടിയിലായവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ നിയമനടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home