പെപ്സിക്കോക്ക് ആശ്വാസം ; എനര്‍ജി ഡ്രിങ്ക്സ് ലേബല്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : പെപ്സിക്കോ, മോൺസ്റ്റർ ബിവറേജസ് എന്നീ പ്രമുഖ കമ്പനികൾ ശീതള പാനീയങ്ങളിൽ എനര്‍ജി ഡ്രിങ്ക്സ് എന്ന പദം ഉപയോഗിക്കരുതെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഫുഡ് സേഫ്റ്റി ആന്റ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് അമിത് മഹാജൻ സ്റ്റേ ചെയ്തത്.
എന്നാൽ, സോഫ്റ്റ് ഡ്രിങ്ക്സ് വിവരണം ഉപയോഗിക്കുന്ന കൂടുതൽ ഉത്പ്പന്നങ്ങൾ നിർമിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമ്പനികൾക്ക് തങ്ങളുടെ നിലവിലുള്ള ഉത്പ്പന്നങ്ങൾ വിപണിയിൽ വിൽക്കാൻ സാധിക്കും. നവംബർ അഞ്ചിനാണ് കേസിന്റെ അടുത്ത വാദം കേൾക്കുന്നത്.
കമ്പനികളുടെ ഇന്ത്യയിലുടനീളമുള്ള ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കാൻ എഫ്എസ്എസ്എഐ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എനർജി ഡ്രിങ്ക് എന്ന ലേബൽ ഉപേക്ഷിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.









0 comments