ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം: ചരിത്ര – ചിത്രപ്രദർശനം ഇന്നുമുതൽ

തൃശൂർ: ഡിവൈഎഫ്‌ഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചരിത്ര–ചിത്ര പ്രദർശനവും പുസ്‌തകോൽസവവും ശനിയാഴ്‌ച ആരംഭിക്കും. ‘സോഷ്യലിസമാണ് ഭാവി, ഭാവി നമ്മുടേതാണ്’ എന്ന സന്ദേശമുയർത്തിയാണ് പ്രദർശനം. തൃശൂർ ഇഎംഎസ് സ്ക്വയറിൽ സജ്ജമാക്കുന്ന കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ വൈകിട്ട് നാലിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റുമായ സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംഘാടക സമിതി ചെയർമാൻ കെ വി അബ്ദുൾഖാദർ, കെ കെ രാമചന്ദ്രൻ എംഎൽഎ എന്നിവർ സംസാരിക്കും.
22 വരെ എല്ലാ ദിവസവും പ്രദർശന നഗരിയിൽ വിവിധ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. 17ന് വൈകിട്ട് അഞ്ചിന് ‘കേരളത്തിലെ ഇടതുപക്ഷ ജീവിതം’ സെമിനാർ നടക്കും. ഡോ. സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്യും. തുടർന്ന് ‘മിസ’ നാടകം അരങ്ങേറും.
സമ്മേളനത്തിന് അനുബന്ധമായി സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്‌സ് മീറ്റ്, വീരനാട്യം അവതരണം എന്നിവയും നടക്കും.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം 19 മുതൽ തൃശൂരിൽ
ഡിവൈഎഫ്ഐ 16-ാമത് സംസ്ഥാന സമ്മേ ഘനം 19 മുതൽ 22വരെ തൃശൂരിൽ ചേരും. തൃശൂർ റീജണൽ തിയറ്ററിലെ പുഷ്‌പൻ നഗറിൽ 20ന് രാവിലെ 10ന് നടൻ പ്രകാശ് രാജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് സംസാരിക്കും. 22ന് വൈകിട്ട് നാലിന് പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയനും 21ന് വൈകിട്ട് അഞ്ചി 3ന് രക്തസാക്ഷി കുടുംബസംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഉദ്ഘാടനംചെയ്യും. 51,93,881 അംഗങ്ങളെ പ്രതി നിധീകരിച്ച് 590 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പതാകജാഥ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകത്തിൽനിന്ന് ഞായറാഴ്ച സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബുവിന്റെയും കൊടിമരജാഥ തിരുവനന്തപുരം ഹഖ് മുഹമ്മദ് മിഥ്ലാജ് സ്മാരകത്തിൽനിന്ന് തിങ്കളാഴ്ച കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോമിൻ്റെയും നേതൃത്വത്തിൽ പുറപ്പെടും. ദീപശിഖ കൊടുങ്ങല്ലൂർ കെ യു ബിജു രക്തസാക്ഷി സ്മാരകത്തിൽനിന്ന് കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷിന്റെ നേതൃത്വത്തിൽ എത്തിക്കും. പതാകജാഥ ഡിവൈഎഫ്ഐ പ്രഥമ പ്രസിഡൻ്റ് ഇ പി ജയരാജനും ദീപശിഖാ ജാഥ മുൻ പ്രസിഡൻ് കെ എൻ ബാലഗോപാലും കൊടിമരജാഥ മുൻ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും ഉദ്ഘാടനംചെയ്യും.









0 comments