18 കൂട്ടത്തിന് 170 രൂപ: ഇത്തവണയും ഓണസദ്യയൊരുക്കാൻ കുടുംബശ്രീ

തിരുവനന്തപുരം: മലയാളിയുടെ ഓണാഘോഷത്തിന് ഇക്കുറിയും കുടുംബശ്രീ വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കുന്നു. സംസ്ഥാനമെമ്പാടുമുള്ള നാനൂറോളം വനിതാ കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഓലന്‍, കാളന്‍, പച്ചടി, കിച്ചടി, പുളിയിഞ്ചി, രസം, മോര്, അച്ചാര്‍, ശര്‍ക്കര വരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിങ്ങനെയായിരിക്കും സദ്യയിലെ വിഭവങ്ങൾ. ചില ജില്ലകളിൽ മാറ്റമുണ്ടാകാം. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുത്ത് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാം. 18 കൂട്ടമുള്ള ഓണസദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക്. വിഭവങ്ങൾ മാറുന്നതനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.
കൂടാതെ ആവശ്യക്കാര്‍ക്ക് അടപ്രഥമന്‍, പാലട പ്രഥമന്‍, പരിപ്പ് പായസം തുടങ്ങി വിവിധയിനം പായസം അര ലിറ്റര്‍ മുതല്‍ ലഭ്യമാകും. മിനിമം അഞ്ച് സദ്യയെങ്കിലും ബുക്ക് ചെയ്യണം. ഓണസദ്യ ബുക്ക് ചെയ്തവര്‍ക്ക് അതത് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ പക്കല്‍ നിന്ന് ഓണസദ്യ നേരിട്ട് വാങ്ങാം. തിരുവനന്തപുരത്ത് 21 വിഭവങ്ങളുള്ള ഒരു ഊണിന് 250 രൂപയും 17 വിഭവങ്ങൾ അടങ്ങുന്ന സദ്യയ്ക്ക് 210 രൂപയുമാണ് ചാർജ് ചെയ്യുന്നത്.
എല്ലാ ജില്ലകളിലും കോൾ സെന്ററിലൂടെയും കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (സിഡിഎസ്) വഴിയും ബുക്കിങ് ആരംഭിച്ചു. ഓർഡർ നൽകുന്ന വ്യക്തിയുടെ സമീപത്തുള്ള കുടുംബശ്രീ സംരംഭകനാണ് സദ്യ വിതരണം ചെയ്യുന്നത്. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്കൂളുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സദ്യകൾക്കും ഓർഡറുകൾ സ്വീകരിക്കും. ഓർഡറുകൾക്ക്, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുകളുമായോ ബന്ധപ്പെട്ട സിഡിഎസ് ഓഫീസുകളുമായോ ബന്ധപ്പെടാം.
കഴിഞ്ഞ വർഷം ഓണസദ്യ വിതരണത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയതിന്റെ ആത്മവിശ്വാസത്തോടെ ഇത്തവണ 83 കുടുംബശ്രീ കഫേ യൂണിറ്റുകളാണ് ഓണസദ്യ ഒരുക്കാൻ രംഗത്തുള്ളത്. മേന്മയേറിയ തനത് ഓണസദ്യ ലഭ്യമാക്കുന്നതിനൊപ്പം കഫേ യൂണിറ്റുകൾക്ക് കൂടുതൽ വരുമാനവും വിപണി സാധ്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.









0 comments