ഗാലെ ടെസ്റ്റ്: ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ഗാലെ : ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി. അന്താരാഷ്ട്ര കരിയറിലെ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. ദേവ്ദത്തിന്റെ സെഞ്ചുറി കരുത്തിൽ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് കുതിക്കുകയാണ്. നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെന്ന ശക്തമായ നിലയിലാണ് ടീം.
107 റൺസുമായി ദേവ്ദത്ത് പടിക്കലും 3 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ. ഇന്ത്യയുടെ 600-ാം ടെസ്റ്റ് മത്സരമാണിത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച കെഎൽ രാഹുൽ - ദേവ്ദത്ത് സഖ്യമാണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്. ഇരുവരും ചേർന്ന് 150 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
162 പന്തിൽ നിന്ന് 77 റൺസെടുത്ത രാഹുൽ വലതുകൈക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റിട്ടയേർഡ് ഹർട്ടായി മടങ്ങുകയായിരുന്നു. മൂന്നാം സെഷനിൽ രാഹുൽ ബാറ്റിങ്ങിനിറങ്ങാതിരുന്നതോടെയാണ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ക്രീസിലെത്തിയത്.
യശസ്വി ജയ്‌സ്വാൾ 32 റൺസും ശുഭ്മാൻ ഗിൽ 16 റൺസുമെടുത്ത് പുറത്തായപ്പോൾ കെഎൽ രാഹുൽ 77 റൺസെടുത്ത് റിട്ടയേർഡ് ഹർട്ടായി.









0 comments