കേളി രജതജൂബിലി വോളിബോൾ; അറബ്‌കോ ലോജസ്റ്റിക് ചാമ്പ്യന്മാർ

റിയാദ് : കേളി കലാസാംസ്കാരിക വേദി രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ അറബ്‌കോ ലോജസ്റ്റിക്കിന് കിരീടം. സുലൈ അറബ്‌കോ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈലിനെ ഒന്നിനെതിരെ മൂന്ന് സെറ്റിന് മറികടന്നാണ് അറബ്‌കോ ജേതാക്കളായത്. 25–20 എന്ന സ-്‌കോറിന് ആദ്യ സെറ്റ് മംഗളൂർ സ്പോർട്സ് സ്വന്തമാക്കി. പിന്നീടുള്ള മൂന്ന് സെറ്റിലും മികച്ച തിരിച്ചുവരവ് നടത്തിയ അറബ്‌കോ 18–25, 23–25, 22–25 എന്ന സ-്‌കോറിന് വിജയം പിടിച്ചെടുത്തു.
ആദ്യ സെമിഫൈനലിൽ മംഗളൂർ സ-്‌പോർട്സ് ക്ലബ്, ശക്കർഘർ റിയാദിനെ (25–23, 25–23, 16–25, 26–24) പരാജയപ്പെടുത്തി. രണ്ടാം സെമിയിൽ സ്റ്റാർ സ-്‌പോർട്സ് റിയാദിനെ നേരിട്ടുള്ള മൂന്ന് സെറ്റിന് (25–14, 25–11, 25–7) തോൽപ്പിച്ചാണ് അറബ്‌കോ ഫൈനലിലെത്തിയത്. ടൂർണമെന്റിലെ മികച്ച താരമായി മംഗളൂർ ജുബൈലിന്റെ മിഗ്ദാദിനെ തെരഞ്ഞെടുത്തു. അറബ്‌കോയുടെ ഹസൻ മികച്ച ബ്ലോക്കറും ജുബൈലിന്റെ ഫയാസ് മികച്ച സ്‌പൈക്കറുമായി. അറബ്‌കോയുടെ സഫർ മികച്ച സെറ്ററായും ആബിദ് മികച്ച ലിബറോയായും തെരഞ്ഞെടുക്കപ്പെട്ടു. വോളി ഫ്രണ്ട്സ് റിയാദിനാണ് ഫെയർ പ്ലേ പുരസ്കാരം. ഹനീഫ് മംഗലാപുരം, ദീപക് മംഗലാപുരം, ഗോപിനാഥ് കണ്ണൂർ, ഹക്കീം, ഷരീജ്, കരീം മദീന, അൻസി ഷാനിഷ് എന്നിവർ മത്സരം നിയന്ത്രിച്ചു.
സമാപന സമ്മേളനം എംഎആർ പ്രോജക്ട് എംഡി അൻവർ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. രജത ജൂബിലി സംഘാടക സമിതി വൈസ് ചെയർമാൻ നൗഫൽ സിദ്ദിഖ്, കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, സിദ്ദീഖ് അഹമ്മദ്, പ്രസാദ് വഞ്ചിപ്പുര, രക്ഷാധികാരി സമിതിയംഗം സുരേന്ദ്രൻ കൂട്ടായി, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കലണ്ടർ സ്പോൺസർമാരായ കോബ്ലാൻ, അസാഫ് പ്രതിനിധികൾക്ക് മെമന്റോ സമ്മാനിച്ചു.
കേളി കേന്ദ്ര കമ്മിറ്റിയംഗം ബിജു തായമ്പത്ത്, ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി, റഫീഖ് ചാലിയം, നസീർ മുള്ളൂർക്കര, റഫീഖ് പാലത്ത്, ഷമീം മേലേതിൽ, സുജിത്ത്, റിയാസ് പള്ളാട്ട്, ലത്തീഫ് കൂളിമാട്, മൻസൂർ, റനീസ് കരുനാഗപ്പള്ളി, ഇസ്‌മായിൽ കൊടിഞ്ഞി, സുബിൻ എന്നിവർ നേതൃത്വം നൽകി. കേളി ട്രഷറർ മധു ബാലുശേരി സ്വാഗതവും ആക്ടിങ് സെക്രട്ടറി ഷാജി റസാഖ് നന്ദിയും പറഞ്ഞു.










0 comments