Deshabhimani

കേളി മുസാഹ്മിയ ഏരിയ ഓണാഘോഷം നടത്തി

keli onam celebration
വെബ് ഡെസ്ക്

Published on Oct 01, 2026, 09:23 PM | 1 min read

റിയാദ് : കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ അൽ ഗുവയ്യയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഏരിയയിലെ നാല് യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾക്കൊപ്പം ഗുവയ്യ പ്രദേശത്തെ മലയാളികളും ആഘോഷത്തിൽ പങ്കാളികളായി. ​സാംസ്കാരിക സമ്മേളനം കേളി രക്ഷാധികാരി കമ്മിറ്റിയംഗം ചന്ദ്രൻ തെരുവത്ത് ഉദ്ഘാടനംചെയ-്‌തു.


ഏരിയ പ്രസിഡന്റ് ജെറി തോമസ് അധ്യക്ഷനായി. കേന്ദ്ര സെക്രട്ടറിയറ്റംഗം നസീർ മുള്ളൂർക്കര, കേളി വൈസ് പ്രസിഡന്റ് രാമകൃഷ-്‌ണൻ ധനുവച്ചപുരം, ബത്ത ഏരിയ സെക്രട്ടറി ഷഫീക് അങ്ങാടിപ്പുറം, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ദവാദ്മി രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയിൽ എന്നിവർ സംസാരിച്ചു.


മുസാഹ്മിയ ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും സംഘാടക സമിതി കൺവീനർ സക്കീർ നന്ദിയും പറഞ്ഞു.

​ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിച്ചു. തുടർന്ന് ഓണസദ്യയും നടന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home