Deshabhimani

അഫ്‌ലാജിൽ കേളിയുടെ ഓണാഘോഷം

keli onam celebration
വെബ് ഡെസ്ക്

Published on Sep 03, 2026, 02:10 PM | 1 min read

​റിയാദ് : കേളി കലാസാംസ്കാരിക വേദി അഫ്‌ലാജ് യൂണിറ്റ് ‘വർണ്ണം 2026’ എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ​അഫ്‌ലാജ് റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം കേളി അൽഖർജ് ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് ഉദ്ഘാടനംചെയ്തു. ​കേളി അഫ്‌ലാജ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷനായി. കെഎംസിസി ലൈല അഫ്‌ലാജ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് രാജ, കേളി ഏരിയ രക്ഷാധികാരി കമ്മിറ്റിയംഗം സജീന്ദ്രബാബു, ഏരിയ കമ്മിറ്റിയംഗം ശ്യാംകുമാർ രാഘവൻ, അഫ്‌ലാജ് യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


കുമാരി എയ്സൽ ഷെഫീക്ക് അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, പ്രവാസി ഗായകർ അണിനിരന്ന ഗാനമേള എന്നീ കലാപരിപാടികളും നടന്നു.

​വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ യൂണിറ്റ് സെക്രട്ടറി ഷെഫീക്കിന്റെ നേതൃത്വത്തിൽ വിതരണംചെയ്തു. പുലർച്ചെ 4.30 വരെ നീണ്ട ആഘോഷത്തിൽ അഫ്‌ലാജിലെ നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു. ​യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളിക്കുന്നം സ്വാഗതവും യൂണിറ്റ് ട്രഷറർ പ്രജു മുടക്കയിൽ നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home