Deshabhimani

കേളി നാരായണൻ അനുശോചന യോഗം

keli narayana.jpg

കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച അനുശോചനയോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 06:57 AM | 1 min read

റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയംഗവും ജരീർ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ നാരായണന്റെ (മണി–57) വിയോഗത്തിൽ ഏരിയ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. കണ്ണൂർ കല്യാശേരി സ്വദേശിയായ നാരായണൻ ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്നു. താമസസ്ഥലത്ത് പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലാസ് ഏരിയയിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം പ്രവാസി മലയാളികളുടെ സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.


യോഗത്തിൽ മലാസ് ഏരിയ പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി എം സുജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, രക്ഷാധികാരി സമിതിയംഗങ്ങളായ സെബിൻ ഇക്ബാൽ, സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുനിൽകുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ആക-്‌ടിങ് ട്രഷറർ സിംനേഷ് വയനൻ, സെക്രട്ടറിയറ്റ്‌ അംഗങ്ങളായ നസീർ മുള്ളൂർക്കര, രജീഷ് പിണറായി, റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, നൗഫൽ ഉള്ളാട്ടുചാലി, മലാസ് രക്ഷാധികാരി സെക്രട്ടറി സമീർ അബ-്‌ദുൾ അസീസ്, ഏരിയ ട്രഷറർ കെ അബ-്‌ദുൾ വദൂദ്, ഏരിയ രക്ഷാധികാരി സമിതിയംഗങ്ങളായ ഇ കെ രാജീവൻ, അഷ്‌റഫ് കണ്ണൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അൻവർ, മുകുന്ദൻ, രാകേഷ്, ജരീർ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home