ad
Deshabhimani

കേളി മലാസ് യൂണിറ്റ് ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു

carrom tournament
വെബ് ഡെസ്ക്

Published on May 08, 2025, 03:24 PM | 1 min read

റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് എരിയ, മലാസ് യൂണിറ്റ് സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ക്യാരംസ് ടൂർണമെന്റ് ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് സംഘടിപ്പിച്ചു. ഏരിയയിലെ വിവിധ യൂണിറ്റംഗങ്ങളും ഭാരവാഹികളും പങ്കെടുത്തു. മലാസ് യൂണിറ്റ് വൈസ് പ്രസിഡന്റ് അൻവർ ഉദ്ഘാടന യോഗത്തിന് അധ്യക്ഷനായി.


മലാസ് യൂണിറ്റ് സെക്രട്ടറി സമീർ കൊല്ലം സ്വാഗതം പറഞ്ഞ ചടങ്ങ് കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്ര സ്പോർട്സ് കമ്മിറ്റി കൺവീനർ ഹസ്സൻ, ചെയർമാൻ ജവാദ്, മലാസ് രക്ഷധികാരി സമിതി കൺവീനർ സുനിൽ, മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദൻ, ഏരിയ ട്രഷറർ സിംനേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി സുജിത്ത്, ഒലയ മേഖല സെക്രട്ടറി ഷമീം, രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, മേഖലാ കമ്മിറ്റി അംഗങ്ങൾ, മലാസ് യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home