ad
Deshabhimani

ഇന്ത്യ ടുഡേ ടൂറിസം അവാർഡ്; പെരിയാർ ടൈഗർ റിസർവ് രാജ്യത്തെ മികച്ച വന്യജീവി വിനോദസഞ്ചാര കേന്ദ്രം

PERIYAR TIGER RESERVE
വെബ് ഡെസ്ക്

Published on Jun 17, 2026, 05:07 PM | 1 min read

കട്ടപ്പന: 'ഇന്ത്യ ടുഡേ ടൂറിസം സമ്മിറ്റ് ആൻഡ് അവാർഡ്‌സ് 2026'-ൽ ഇന്ത്യയിലെ 'ഏറ്റവും മികച്ച വന്യജീവി വിനോദസഞ്ചാര കേന്ദ്രമായി' (Best Wildlife Destination in India) പെരിയാർ ടൈഗർ റിസർവിനെ തെരഞ്ഞെടുത്തു. കേരളത്തിന്റെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണൻ ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. 


വന്യജീവി സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി സംബന്ധമായ വിഷയങ്ങളെക്കുറിച്ചും ഡോ. പ്രമോദ് ജി കൃഷ്ണൻ സമ്മേളനത്തിൽ സംസാരിച്ചു. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിനും വന്യജീവി സംരക്ഷണത്തിനും നമ്മൾ നൽകുന്ന മുൻഗണനയ്ക്കുള്ള അംഗീകാരമാണ് ഈ അവാർഡെന്നും അദ്ദേഹം പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home