സംസ്ഥാനത്ത് വീണ്ടും അപ്രഖ്യാപിത ലോഡ്‌ഷെഡ്ഡിങ്; വൈകുന്നേരം ആറ് മുതൽ 12 വരെ നിയന്ത്രണം

തിരുവനന്തപുരം: മഴശക്തമായി തുടരുമ്പോഴും സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ് നടപ്പാക്കി യുഡിഎഫ് സര്‍ക്കാര്‍. ജൂൺ 30വരെ വൈകുന്നേരം ആറിനും 12നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാന ജില്ലയിൽ ഉൾപ്പെടെ വൈദ്യുതി തടസ്സമുണ്ടായിരുന്നു.
പ്രതീക്ഷിച്ചതുപോലെ മഴകിട്ടിയില്ല എന്നും രാജ്യവ്യാപകമായി വൈദ്യുതി പ്രതിസന്ധിയുണ്ടെന്നുമാണ് കെഎസ്ഇബി ന്യായീകരിക്കുന്നത്. എന്നാൽ പ്രതിസന്ധി ഉണ്ടെങ്കിൽ എന്തുകൊണ്ട് മുൻകൂട്ടി കാണാനായില്ല എന്നതിനും പുറത്തുനിന്ന് വൈദ്യുതി വാങ്ങാനായില്ല എന്നതിനും വ്യക്തമായ മറുപടി നൽകുന്നില്ല.










0 comments