മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലർട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മുന്നറിയിപ്പിൽ മൂന്ന് ജില്ലകളിൽ കൂടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിലെ നിലവിലെ പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു. നേരത്തെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിരുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട് തുടരുകയാണ്. അതേസമയം, ഈ മാസം 21 മുതൽ വീണ്ടും സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് അറിയിപ്പ്.










0 comments