ad
Deshabhimani

അനധികൃത നേവി നിയമനം; മുൻ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രജപക്സയുടെ മകന്‍ അറസ്റ്റില്‍

srilanka

image credit: @RT_India_news

വെബ് ഡെസ്ക്

Published on Jun 17, 2026, 06:40 PM | 1 min read

കൊളംമ്പോ : ശ്രീലങ്കൻ നാവികസേനാ നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ പ്രസിഡന്റ് മഹിന്ദ രജപക്സയുടെ മകൻ യോഷിത രജപക്സ അറസ്റ്റിൽ. ‌


കേസിൽ ശ്രീലങ്കൻ അഴിമതി വിരുദ്ധ കമ്മീഷന് മുമ്പാകെ ഹാജരായ യോഷിത രജപക്സയെ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, കർശന ഉപാധികളോടെ യോഷിതയെ കൊളംമ്പോ കോടതി വിട്ടയച്ചുവെന്നും യാത്രാവിലക്ക് ഏർപ്പെടുത്തിയെന്നും ഫ്രീ പ്രസ് ജേർണലിന്റെ റിപ്പോർട്ടിൽ പറയുന്നു.


2006ൽ യോഷിത രജപക്സ ശ്രീലങ്കൻ നേവി കേഡറ്റായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് നിലവിലെ കേസ്. ശാസ്ത്രം, ​ഗണിതം തുടങ്ങിയ വിഷയങ്ങളിൽ അടിസ്ഥാന യോ​ഗ്യതകളില്ലാതിരുന്നിട്ടും ചട്ടങ്ങളിൽ ഭേദ​ഗതിവരുത്തുകയോ യോഷിതയ്ക്ക് ഇളവ് നൽകുകയോ ചെയ്തുവെന്ന് അഴിമതി വിരുദ്ധ കമ്മീഷൻ കണ്ടെത്തി. ശ്രീലങ്കൻ സർക്കാരിന്റെ ചെലവിൽ ബ്രിട്ടീഷ് റോയൽ കോളേജിൽ യോഷിത പരിശീലനം നടത്തിയെന്നതിലും അന്വേഷണം നടക്കുകയാണ്. വിദേശ ട്രെയിനിങ്ങിൽ ചട്ടലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്നാണ് അധികൃതർ പരിശോധിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home