സൈബർ കുറ്റവാളികൾ പാരസൈറ്റുകള്‍, അഴിക്കുള്ളില്‍ കഴിയുന്നതാണ് നല്ലത് ; പ്രതിക്ക് ജാമ്യം നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : സൈബർ കുറ്റവാളികൾ പാരസൈറ്റുകളെ പോലെയെന്ന് സുപ്രീം കോടതി. സൈബർ തട്ടിപ്പിൽ കുറ്റക്കാരനായ യുവാവിന് ജാമ്യം നിഷേധിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിരീക്ഷണം.
'നിങ്ങൾ പരാദങ്ങളാണ്. മറ്റുള്ളവിരിൽ നിന്ന് പണം തട്ടിയ ശേഷം ജനങ്ങളെ വഞ്ചിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. സൈബർ കുറ്റവാളികൾ ഒരു രീതിയിലുള്ള ദയയും അർഹിക്കുന്നില്ല. നിങ്ങൾ അഴിക്കുള്ളിൽ കഴിയുന്നതിനോടാണ് സമൂഹത്തിനും താൽപര്യം', ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്ത്യയിലുടനീളം സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
അമ്പാലയിൽ നിന്നുള്ള പ്രായമായ ദമ്പതികൾ തങ്ങളുടെ ജീവിതകാലം മുഴുവൻ സമ്പാദിച്ച തുക നഷ്ടപ്പെടുത്തിയ സമാനമായ സൈബർ തട്ടിപ്പിനെക്കുറിച്ച് ചീഫ് ജസ്റ്റിസിന് കത്തയച്ചതിനെത്തുടർന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദേശങ്ങൾ നൽകുകയും ചെയ്തു.









0 comments