ad
Deshabhimani

ശുഭ്മാൻ ഗില്ലിനും ഇഷാൻ കിഷനും സെഞ്ച്വറി; രണ്ടാം ഏകദിനത്തിൽ അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

India

ശുഭ്മാൻ ഗിൽ (ഇടത്) ഇഷാൻ കിഷൻ (വലത്) |Photo:BCCI

വെബ് ഡെസ്ക്

Published on Jun 17, 2026, 06:13 PM | 1 min read

തിരുവനന്തപുരം : അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. 49.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 402 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. യശസ്വി ജയ്സ്വാൾ 4 റൺസിനും രോഹിത് ശർമ്മ 48 റൺസിനും പുറത്തായ ശേഷം ക്രീസിലൊന്നിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിന് കരുത്തേകി.


110 പന്തിൽ 22 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 154 റൺസാണ് ശുഭ്മാൻ ഗിൽ നേടിയത്. 79 പന്തിൽ 14 ബൗണ്ടറികളും 7 സിക്സറുകളും ഉൾപ്പെടെ 125 റൺസ് നേടി ഇഷാൻ കിഷനും തകർത്തടിച്ചു. തുടർന്ന് വന്ന ശ്രേയസ് അയ്യർ 26 റൺസും വാഷിംഗ്ടൺ സുന്ദർ 19 റൺസും നേടി. കെഎൽ രാഹുൽ റൺസൊന്നുമെടുക്കാതെ മടങ്ങി. ഗുർനൂർ ബ്രാർ 3, അർഷ്ദീപ് സിംഗ് 3, കുൽദീപ് യാദവ് 3 (പുറത്താകാതെ), പ്രിൻസ് യാദവ് 5 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.


അഫ്ഗാനിസ്ഥാൻ ബൗളർമാരിൽ നംഗേയൽ ഖരോട്ടെ 10 ഓവറിൽ 76 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി. റാഷിദ് ഖാൻ 8 ഓവറിൽ 48 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ സ്വന്തമാക്കി. അള്ളാ ഘസൻഫർ 10 ഓവറിൽ 69 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോൾ, 8 ഓവറിൽ 75 റൺസ് വഴങ്ങി മുഹമ്മദ് സലീമും ഒരു വിക്കറ്റ് നേടി. ബിലാൽ സാമി 8.5 ഓവറിൽ 90 റൺസും ഹഷ്മത്തുള്ള ഷാഹിദി 5 ഓവറിൽ 36 റൺസും വിട്ടുനൽകിയെങ്കിലും വിക്കറ്റുകളൊന്നും നേടാനായില്ല. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ആദ്യ മത്സരം വിജയിച്ച് ഇന്ത്യ മുന്നിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home