കേളി മലാസ് ഏരിയ ക്വിസ് നൈറ്റ് സംഘടിപ്പിച്ചു

keli photo
വെബ് ഡെസ്ക്

Published on Sep 09, 2025, 12:14 PM | 1 min read

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി കേളി മലാസ് ഏരിയ ക്വിസ് നൈറ്റ് സംഘടിപ്പിച്ചു. റിയാദിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി രണ്ട് അംഗങ്ങൾ വീതമുള്ള 12 ടീമുകൾ പങ്കെടുത്തു. മലാസ് ഏരിയ ഹാര യൂണിറ്റ് അംഗം ശ്രീജിത്തായിരുന്നു ക്വിസ് മാസ്റ്റർ. സുലൈ ഏരിയ അംഗങ്ങളായ നാസർ കാരക്കുന്ന് റിജേഷ് എന്നിവരടങ്ങിയ ടീം വിജയികളായി. രണ്ടാം സ്ഥാനം സഹൃദയ റിയാദ് ടീമിന്റെ അംഗങ്ങളായ അഘോഷ് സുരേഷ് എന്നിവർ കരസ്ഥമാക്കി. മൂന്നാം സ്ഥാനം സറഫുള്ള കരീം പൈങ്ങോട്ടൂർ (നസീം ഏരിയ) എന്നിവരടങ്ങുന്ന ടീം കരസ്ഥമാക്കി.


മത്സരത്തിന്റെ ഉദ്‌ഘാടനം കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ നിർവഹിച്ചു.വൈസ് ചെയർമാൻ അൻവർ അധ്യക്ഷനായി. സംഘടക സമിതി ജോയിന്റ് കൺവീനർ അഷ്‌റഫ് പൊന്നാനി, . കേളി കേന്ദ്ര സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ്, കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, കേളി കേന്ദ്ര ജീവ കാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നസീർ മുള്ളൂർക്കര, മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദൻ, ഒലയ്യ മേഖല സെക്രട്ടറി ഷമീം, മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി എന്നിവർ സമ്മാനദാനം നടത്തി.






Tags
deshabhimani section

Related News

View More
0 comments
Sort by

Home