പി കെ രാജന് കേളി യാത്രയയപ്പ് നൽകി

റിയാദ് : നീണ്ട 38 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി സനയ്യ അർബൈൻ ഏരിയ കമ്മിറ്റിയംഗവും വെസ്റ്റ് യൂണിറ്റ് എക്സിക്യൂട്ടീവംഗവുമായ പി കെ രാജന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദിലെ സ്വകാര്യ കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്‌ത രാജൻ പാലക്കാട് തൃത്താല സ്വദേശിയാണ്.
കേളി ഓഫീസിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ് ജോർജ് അധ്യക്ഷനായി. രക്ഷാധികാരി കമ്മിറ്റിയംഗം സീബ കൂവോട്, സനയ്യ അർബൈൻ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി മുഹമ്മദ് ഷാഫി, കേളി സെക്രട്ടറി സുനിൽകുമാർ, ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, രക്ഷാധികാരി കമ്മിറ്റിയംഗങ്ങളായ സുകേഷ് കുമാർ, മൊയ്ദീൻ, നാസർ, ഏരിയ കമ്മിറ്റിയംഗങ്ങളായ ഹരിദാസൻ, ജയകുമാർ, അബ്ദുൾ റഷീദ്, വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് മൻസൂർ ഖാൻ, വാസുദേവൻ കൂതറ, പി കെ ഗഫൂർ, നൗഷാദ് എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിക്കുവേണ്ടി ജാഫർ ഖാൻ, രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി മുഹമ്മദ് ഷാഫി, ഒവൈദ വെസ്റ്റ്, ഈസ്റ്റ്, ബ്രിഡ്ജ് യൂണിറ്റുകൾക്കുവേണ്ടി യഥാക്രമം മൻസൂർ ഖാൻ, ഹരിദാസൻ, ജയകുമാർ, അബ്ദുൾ ഗഫൂർ എന്നിവർ ഉപഹാരങ്ങൾ കൈമാറി. ഏരിയ സെക്രട്ടറി ജാഫർ ഖാൻ സ്വാഗതവും പി കെ രാജൻ നന്ദിയും പറഞ്ഞു.











0 comments