ad
Deshabhimani

കല ‘അർഫജ് -2026’ സാംസ്‌കാരിക മേള നവംബർ 6ന്; സംഘാടക സമിതി രൂപീകരിച്ചു

Kala Kuwait Arfaj 2026

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേളയുടെ റാഫിൾ ടിക്കറ്റ്‌ കല കുവൈത്ത് മുൻ ഭാരവാഹി ജെ സജി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 04:24 PM | 1 min read

കുവൈത്ത് സിറ്റി: ​കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് സംഘടിപ്പിക്കുന്ന ‘അർഫജ് -2026’ മെഗാ സാംസ്‌കാരിക മേള നവംബർ ആറിന് നടക്കും. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ-്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന മേളയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ-്‌ക്കൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് മേളയുടെ ലക്ഷ്യങ്ങളും പരിപാടികളും വിശദീകരിച്ചു.


​സംഘാടക സമിതിയുടെ ജനറൽ കൺവീനറായി സി കെ നൗഷാദിനെയും കൺവീനർമാരായി റിച്ചി കെ ജോർജ്, ജിൻസ് എന്നിവരെയും തെരഞ്ഞെടുത്തു. മെഗാ സാംസ-്‌കാരിക മേളയുടെ ഭാഗമായി പുറത്തിറക്കുന്ന റാഫിൾ ടിക്കറ്റ്‌ കല കുവൈത്ത് മുൻ ഭാരവാഹി ജെ സജി പ്രകാശിപ്പിച്ചു. ​വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ട്രഷറർ പി ബി സുരേഷ്, അബ്ബാസിയ മേഖല സെക്രട്ടറി കൃഷ-്‌ണൻ മേലേത്ത് എന്നിവർ നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി പി വി പ്രവീൺ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ സി കെ നൗഷാദ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home