ad
Deshabhimani

മലയാളം മിഷൻ അബുദാബി പ്രവേശനോത്സവം

Malayalam Mission Praveshanolsavam

മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രവേശനോത്സവത്തിൽ അധ്യാപകർ ശീർഷകഗാനം ആലപിക്കുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 04:31 PM | 1 min read

അബുദാബി: ​മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. സാംസ-്‌കാരിക സമ്മേളനം അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ ഉദ്ഘാടനംചെയ-്‌തു.


ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി അധ്യക്ഷനായി. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ്, മലയാളം മിഷൻ മേഖല കോ ഓർഡിനേറ്റർമാരായ രമേശ് ദേവരാഗം, പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി ബിജിത് കുമാർ സ്വാഗതവും കൺവീനർ എ പി അനിൽകുമാർ നന്ദിയും പറഞ്ഞു.


സീനിയർ വിദ്യാർഥികളുടെ കലാപരിപാടി, ആമ്പൽ വിദ്യാർഥികളായ അദിതി സുധീഷ്, നിഹാരിക പ്രമോദ് എന്നിവരുടെ നൃത്തം, സൂര്യകാന്തി വിദ്യാർഥി ഇഷാനി സിനിമാഗാനവും വസിഷ-്‌ട്‌ ഷെറീന്‍ ഇൻസ്ട്രുമെന്റൽ മ്യൂസികും കണിക്കൊന്ന വിദ്യാർഥികളായ അസബ്, നിമേഷിക, അഗ്നിക, സിദ്ധാർഥ്, ബിൻലിയ എന്നിവർ സംഘഗാനവും അവതരിപ്പിച്ചു. സുജ സവിധം ചിട്ടപ്പെടുത്തിയ ശീർഷകഗാനം മലയാളം മിഷൻ അധ്യാപകർ അവതരിപ്പിച്ചു. ചാപ്റ്ററിനു കീഴിൽ ഒമ്പതാമത്തെ പ്രവേശനോത്സവമാണിത്‌. ഇതിനകം അഞ്ച് മേഖലയിൽ 114 പഠനകേന്ദ്രത്തിലായി 128 അധ്യാപകരുടെ കീഴിൽ രണ്ടായിരത്തിലേറെ വിദ്യാർഥികൾ മാതൃഭാഷ പഠിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home