കേളി ദവാദ്മി എരിയ കൺവെൻഷൻ

ദവാദ്മി: കേളി കലാ സാംസ്കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളി ഓഫീസിൽ സംഘടിപ്പിച്ച എരിയ കൺവെൻഷൻ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജേഷ് അധ്യക്ഷനായ യോഗത്തിന് ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതം പറഞ്ഞു. കേളി ദവാദ്മി ഏരിയയെ ടൗൺ യൂണിറ്റ് , സനയ്യ യൂണിറ്റ് എന്നീ പേരുകളിൽ വിഭജിച്ചു.
ബിനു പി (പ്രസിഡന്റ്), സലിംനൂഹ് കണ്ണ് (വൈസ് പ്രസിഡന്റ്), ലിനീഷ് (സെക്രട്ടറി), അനസ് (ജോയിന്റ് സെക്രട്ടറി), സുൾഫി (ട്രഷറർ), സുനിൽകുമാർ (ജോയിന്റ് ട്രഷറർ) എന്നിവരെ ടൗൺ യൂണിറ്റ് ഭാരവാഹികളായും മുഹമ്മദ് റാഫി (പ്രസിഡന്റ്), നസീം എ (വൈസ് പ്രസിഡന്റ്), ഗിരീഷ് വി (സെക്രട്ടറി), പ്രവീൺ (ജോയിന്റ് സെക്രട്ടറി), സുബൈർ പി (ട്രഷറർ), ഗിരീഷ്പിള്ള (ജോയിന്റ് ട്രഷറർ) എന്നിവരെ സനയ്യ യൂണിറ്റ് ഭാരവാഹികളായും കൺവെൻഷൻ തെരഞ്ഞെടുത്തു. കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ,ഹാരീസ്, ദവാദ്മി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി ഷാജി പ്ലാവിളയിൽ എന്നിവർ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ബിനു നന്ദി പറഞ്ഞു.








0 comments