Deshabhimani

ഇടത് സർക്കാരുകൾ ജനങ്ങൾക്കൊപ്പം: കേളി

keli c h kanaran
വെബ് ഡെസ്ക്

Published on Oct 27, 2025, 01:25 PM | 1 min read

റിയാദ് : സിപിഐ എം പ്രഥമ സംസ്ഥാന സെക്രട്ടറി സി എച്ച്‌ കണാരന്റെ 53-ാം ഓർമദിനം പുതുക്കി കേളി കലാസാംസ്കാരിക വേദി. ബത്ത ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായി.

കേരളം സർവ്വ മേഖലയിലും കൈവരിച്ച പുരോഗതിയിൽ ഇടത് സർക്കാരുകളുടെയും, കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും പങ്ക് അവിസ്മരണീയമാണെന്നും അതിദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പിലാക്കുന്നത് ഇടത് സർക്കാരുകളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്നും അനുസ്മരണത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.


രക്ഷാധികാരി സമിതി അംഗം ഫിറോഷ്‌ തയ്യിൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കുടുംബവേദി സെക്രട്ടറി സീബാ കൂവോട് കേളി സെക്രട്ടറി സുരേഷ്‌ കണ്ണപുരം, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, മർഖബ് യൂണിറ്റ് അംഗം അനസ്‌ എന്നിവർ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ സ്വാഗതവും സെബിൻ ഇക്ബാൽ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home