ad
Deshabhimani

മുഹമ്മദ് ബഷീറിന് കേളി യാത്രയയപ്പ് നൽകി

muhammad basheer keli
വെബ് ഡെസ്ക്

Published on Jul 27, 2026, 04:50 PM | 1 min read

റിയാദ് : കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ ബാബ്‌തൈൻ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ബഷീറിന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ്‌ മുഹമ്മദ്‌ ബഷീർ നാട്ടിലേക്ക് മടങ്ങുന്നത്‌. ​ഏരിയ പ്രസിഡന്റ് ഹാഷിം അധ്യക്ഷനായ ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സുല രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധികാരി സമിതിയംഗങ്ങളായ ജോർജ്, മുഹമ്മദ് ഇസ്ഹാഖ്, ടി വി അബ്ദുൽ നാസർ, സത്യ പ്രമോദ്, ഷറഫുദ്ദീൻ, ഇസ്മയിൽ, സുനിൽ ഏരിയ ജോയിന്റ് ട്രഷറർ രാധാകൃഷ്ണൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ സത്യനാഥ് ബാനർജി, വിനോദ്, സൻസീർ, അബ്ദുൽ സലാം, ബാബ്‌തൈൻ യൂണിറ്റംഗം സലിം എന്നിവർ സംസാരിച്ചു.


സ്വകാര്യ കമ്പനിയിൽ വില്ലാ സൂപ്രവൈസറായി ജോലി ചെയ്തിരുന്ന ബഷീർ കോഴിക്കോട് ജില്ല കൊടുവള്ളി സ്വദേശിയാണ്. ​സുലൈ ഏരിയയുടെ ഉപഹാരം ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി മുഹമ്മദ് ബഷീറിന് സമ്മാനിച്ചു. ഏരിയ സെക്രട്ടറി സ്വാഗതവും മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home