ജനകീയ ഇഫ്താറൊരുക്കി കേളി ബദിയ ഏരിയ

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ കമ്മിറ്റിയുടെ ജനകീയ ഇഫ്താർ ഇസ്ത്രയിൽ നടന്നു. ആയിരത്തിൽ ആളുകൾ പങ്കെടുത്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായി, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, സെക്രട്ടറിയറ്റ് അംഗം കാഹിം ചേളാരി, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ കെ എൻ ഷാജി, കൺവീനർ ജർനെറ്റ് നെൽസൺ, ട്രഷറർ പ്രസാദ് വഞ്ചിപ്പുര, ഷമീർ കുന്നത്ത്, രഞ്ജിത്ത് സുകുമാരൻ, നിയാസ് സുവൈദി, ജിഷ്ണു മഹദൂദ്, ഷെയ്‌ഖ് മൊയ്തീൻ, ഏരിയ സെക്രട്ടറി കിഷോർ ഇ നിസാം, പ്രസിഡന്റ് അലി കാക്കഞ്ചേരി, ട്രഷറർ മുസ്‌തഫ, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, ഏരിയ രക്ഷാധികാരി സെക്രട്ടറി റഫീഖ് പാലത്ത്, കേന്ദ്ര ജോയിന്റ് സെക്രട്ടറി മധു ബാലുശേരി, ജീവകാരുണ്യ ചെയർമാൻ മധു എടപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.
കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ കമ്മിറ്റിയുടെ ജനകീയ ഇഫ്താറിൽനിന്ന്








0 comments