സുർജിത്തിന് യാത്രയയപ്പ് നൽകി

റിയാദ് : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ഹ ഷാര റെയിൽ യൂണിറ്റ് അംഗം സുർജിത്തിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം ചേളാരി സ്വദേശിയായ സുർജിത്ത് ബത്ഹയിൽ സലൂൺ നടത്തിവരികയായിരുന്നു.
യോഗത്തിൽ ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റിയംഗം തങ്കച്ചൻ അധ്യക്ഷനായി. കേളി ബത്ഹ ഏരിയ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം, ഏരിയ ആക്ടിങ് പ്രസിഡന്റ് പി എ ഹുസൈൻ, ഏരിയ ട്രഷറർ സുധീഷ് തറോൽ, ഷാര റെയിൽ യൂണിറ്റ് സെക്രട്ടറി ഷഫീഖ് മഞ്ചേരി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇസ്മയിൽ കൊടിഞ്ഞി, ബാബു പുറത്തൂർ, ഏരിയ കമ്മിറ്റിയംഗങ്ങളായ അരുൺ, ധനേഷ്, അബ്ദുൾറഹ്മാൻ താനൂർ, ഷാഫി, യൂണിറ്റ് എക്സിക്യൂട്ടീവംഗം പ്രസാദ് എന്നിവർ സംസാരിച്ചു. ഷാര റെയിൽ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ഷഫീഖ് മഞ്ചേരി സുർജിത്തിന് സമ്മാനിച്ചു.










0 comments