ad
Deshabhimani

ഹാട്രിക് ഐപിഎൽ കിരീടം നേടിയ താരം; വിരമിക്കൽ പ്രഖ്യാപിച്ച് കാൺ ശർമ

 Karn Sharma.jpg
വെബ് ഡെസ്ക്

Published on Aug 23, 2026, 05:20 PM | 1 min read

ലക്നൗ: തുടർച്ചയായി മുന്ന് സീസണുകളിലും ഐപിഎൽ കിരീടം നേടിയ ഇന്ത്യൻ താരം കാൺ ശർമ വിരമിക്കൽ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ നാല് കിരീടം നേടിയ താരം ഇന്ത്യക്കായി ഒരു ടെസ്റ്റും രണ്ട് ഏകദിനങ്ങളും ഒരു ട്വന്റി20യും മാത്രമാണ് കളിച്ചത്. 2014ലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡിലായിരുന്നു ടെസ്റ്റ് മത്സരം. ഇംഗ്ലണ്ടിനെതിരെ ബെർമിങ്ഹാമിൽ ട്വന്റി20യും ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ഏകദിന മത്സരങ്ങളും കളിച്ചു.


സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു ടീമുകൾക്കായാണ് ഐപിഎല്ലിൽ കളിച്ചത്. 2016ൽ സൺറൈസേഴ്സിനൊപ്പമാണ് ആദ്യ ഐപിഎൽ കിരീടം നേടിയത്. തുടർന്ന് മുംബൈ ഇന്ത്യൻസിനൊപ്പവും (2017) ചെന്നൈ സൂപ്പർ കിങ്സിനൊപ്പവും (2018) കിരീടം ചൂടി. 2021ൽ ചെന്നൈയ്ക്കൊപ്പം നാലാം കിരീടവും നേടി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home