ഇറാന് യുഎഇ സഹായം: പ്രചാരണം തള്ളി ഗർഗാഷ്

ദുബായ് : യുഎഇയിൽ തൊഴിലാളികളുടെ താമസവിസ റദ്ദാക്കുന്നതായും ഇറാന് സാമ്പത്തിക സഹായം നൽകുന്നതായുമുള്ള പ്രചാരണങ്ങൾ തള്ളി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. സാമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ഗർഗാഷിന്റെ പ്രതികരണം. പ്രാദേശിക സാഹചര്യങ്ങൾക്കിടയിലും മേഖലയിലെ സംഭവവികാസങ്ങൾ നേരിടുന്നതിനും അടുത്ത ഘട്ടത്തിനായുള്ള തയ്യാറെടുപ്പുകൾക്കുമായി യുഎഇ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇക്കെതിരെ സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾക്ക് രാജ്യത്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങളിലൂടെയും വ്യക്തമായ നേട്ടങ്ങളിലൂടെയും യുഎഇ മറുപടി നൽകുമെന്ന് ഗർഗാഷ് വ്യക്തമാക്കി.










0 comments