കേളി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പ്

റിയാദ് : കേളി കലാസാംസ്‌കാരിക വേദി രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ മസീഫ് പോളി ക്ലിനിക്കിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. അൽ മസീഫ് ക്ലിനിക്കിൽ രാവിലെ ആരംഭിച്ച ക്യാമ്പിൽ മലയാളികൾക്ക് പുറമെ വിവിധ രാജ്യക്കാരായ ഇരുനൂറിലേറെ പേർ പങ്കെടുത്തു.
അൽ റയ്യാൻ ഗ്രൂപ്പ് എംഡി മുസ്താഖ് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വിപീഷ് രാജൻ അധ്യക്ഷനായി. അൽ റയ്യാൻ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ അനസ്, കേളി ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി പി പി ഷാജു, ഏരിയ പ്രസിഡന്റ് ബിജു, ട്രഷറർ സുരേഷ്, ചന്ദ്രചൂഡൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും കൺവീനർ മൻസൂർ നന്ദിയും പറഞ്ഞു.
ബിഎംഐ, രക്തസമ്മർദം, പ്രമേഹം, ട്രൈഗ്ലിസറൈഡ്, ടോട്ടൽ കൊളസ്ട്രോൾ തുടങ്ങിയ പരിശോധനകൾ ക്യാമ്പിൽ നടന്നു. ഡോ. ആമിനയുടെ നേതൃത്വത്തിൽ ജനറൽ മെഡിക്കൽ കൺസൾട്ടേഷനും ലഭ്യമാക്കി. അബ്‌ദുൾ കലാം, കരീം അമ്പലപ്പാറ, അബ്ദുസലാം, മനു പത്തനംതിട്ട, പി ടി സന്തോഷ് കുമാർ, എം നസീർ, അനിൽകുമാർ പുളിക്കേറിൽ, ഒ അനിൽ, എൻ കെ ജയൻ, ആഷിഖ്, ഉനൈസ് എന്നിവർ നേതൃത്വം നൽകി.










0 comments