എം പി അഷ്‌റഫിന് കേളിയുടെ യാത്രയയപ്പ്

റിയാദ് : പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ഉമ്മുൽഹമാം ഏരിയ കമ്മിറ്റിയംഗവും അഖീഖ് യൂണിറ്റ് പ്രസിഡന്റുമായ എം പി അഷ്‌റഫിന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷനായി. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ എം പി അഷ്‌റഫ് സ്വകാര്യ പ്രസിൽ ജീവനക്കാരനായിരുന്നു.
ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി പി പി ഷാജു, ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ്, ട്രഷറർ പി സുരേഷ്, രക്ഷാധികാരി സമിതിയംഗങ്ങളായ ചന്ദ്രു ചൂഡൻ, അബ്ദുൾ കലാം, കരീം അമ്പലപ്പാറ, മൻസൂർ, ഏരിയ കമ്മിറ്റിയംഗങ്ങളായ എൻ കെ ജയൻ, അബ്ദുസലാം, നസീർ, ഒ അനിൽ, അക്ബർ അലി എന്നിവരും വിവിധ യൂണിറ്റുകളിൽനിന്നുള്ള പ്രവർത്തകരും സംസാരിച്ചു. ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സമ്മാനിച്ചു.










0 comments