അൽ ഷഹീദ് പാർക്ക് 3–ാം ഘട്ടം ഒക്‌ടോബറിൽ തുറക്കും

കുവൈത്ത് സിറ്റി : അൽ ഷഹീദ് പാർക്കിന്റെ മൂന്നാംഘട്ടം ഒക്‌ടോബർ ഒന്നിന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ. പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ മന്ത്രിസഭായോഗം വിലയിരുത്തി. അമീരി ദിവാൻ അണ്ടർ സെക്രട്ടറി ഷെയ്ഖ് അബ-്‌ദുൾ അസീസ് അൽ സബാഹ് പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. 2,43,605 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മൂന്നാംഘട്ടം വികസിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വിനോദപരിപാടികൾ ഉൾപ്പെടുത്തിയ വിപുലമായ കാർണിവലും സംഘടിപ്പിക്കും.
പദ്ധതിയിൽ ഏകദേശം 1,90,661 ചതുരശ്ര മീറ്റർ ഹരിതമേഖലയാണ് ഒരുക്കിയത്. റോമൻ തിയറ്റർ, ഔട്ട്ഡോർ സിനിമ, ജിംനേഷ്യം, ഐസ് സ-്‌കേറ്റിങ് റിങ്ക് എന്നിവയ്ക്കൊപ്പം വിവിധ റസ്റ്റോറന്റുകളും കഫേകളും പുതിയ ഘട്ടത്തിന്റെ ഭാഗമാകും.










0 comments