ഹോക്കി ലോകകപ്പിൽ ഇന്ത്യ പുറത്ത്; അർജന്റീനയോട് തോറ്റത് 5-3ന്

ആസ്‌റ്റൽവീൻ: ഹോക്കി ലോകകപ്പിൽ ഇന്ത്യൻ പുരുഷ ടീമും സെമിയിലെത്താതെ പുറത്തായി. നിർണായക മത്സരത്തിൽ അർജന്റീനയോട് 5-3നാണ് തോറ്റത്. സുഖ്ജീത് സിങും ഹാർദിക് സിങുമാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ജോക്വിൻ ടൊസ്‌കാനി അർജന്റീനക്കായി ഇരട്ട ഗോളടിച്ചു. നിക്കൊളാസ് ഡെല്ലയും തോമസ് ഡൊമിനിയും ലൂകാസ് ടൊസ്‌കാനിയും പട്ടിക പൂർത്തിയാക്കി.
സെമിയിലെത്തണമെങ്കിൽ ഇന്ത്യയ്ക്ക് രണ്ട് ഗോളിനെങ്കിലും ജയിക്കേണ്ടിയിരുന്നു. ഇന്ത്യയുടെ സമ്മർദ്ദം മുതലെടുത്ത അർജന്റീന മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. ഇന്ത്യ വനിതാ ടീമും സെമിയിലെത്താതെ പുറത്തായിരുന്നു. അവസാന മത്സരത്തിൽ ഓസ്‌ട്രേലിയ സമനിലയിൽ പിരിയുകയായിരുന്നു.









0 comments