ad
Deshabhimani

‘വന്ദേമാതരം’ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുന്നു: സിപിഐ എം

cpim on Gaza Ceasefire
വെബ് ഡെസ്ക്

Published on Aug 24, 2026, 07:50 PM | 1 min read

ന്യൂഡൽഹി: പാർലമെന്റ് നിയമനിർമ്മാണം നടത്തിയതുപോലെ വന്ദേമാതരത്തിന്റെ ആറു വരികൾക്കും മുൻഗണന നൽകണമെന്ന വിഷയം ഉയർത്തിക്കാട്ടി ബിജെപിയും ഹിന്ദുത്വ ശക്തികളും നടത്തുന്ന നീക്കങ്ങൾക്കെതിരെ സിപിഐ എം പൊളിറ്റ് ബ്യൂറോ. ദേശീയ ഗാനത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുന്നത് രാജ്യത്തെ ജനങ്ങളുടെ ഒരുമയും ഐക്യവും തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് സിപിഐ എം പറഞ്ഞു.


സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ 'വന്ദേമാതരം' എന്ന മുദ്രാവാക്യം വിളിക്കാൻ പോലും ധൈര്യം കാണിക്കാതിരുന്നവരാണ് ഇന്ന് ഇത് രാഷ്ട്രീയ ആയുധമാക്കുന്നത് എന്നത് വൈരുധ്യമാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് വന്ദേമാതരത്തെ മുൻനിർത്തി നടത്തുന്ന ഇത്തരം നീക്കങ്ങളെ പാർട്ടി ശക്തമായി എതിർക്കുന്നതായും സിപിഐ എം വ്യക്തമാക്കി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home