ad
Deshabhimani

ഇ കെ നായനാരെ അനുസ്‌മരിച്ച് കേളി

keli nayanar anusmaranam
വെബ് ഡെസ്ക്

Published on May 24, 2026, 01:09 PM | 1 min read

റിയാദ് : കേരള മുഖ്യമന്ത്രിയും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇ കെ നായനാരുടെ ഓർമ പുതുക്കി കേളി കലാസാംസ്‌കാരിക വേദി. റിയാദ് കേന്ദ്രീകരിച്ച് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്തയിലെ അൽ യാസ്‌മിൻ ഓഡിറ്റോറിയത്തിലും ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദവാദ്മിയിലെ കേളി ഓഫീസിലുമാണ് അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചത്.


റിയാദിലെ യോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് അധ്യക്ഷനായി. കമ്മിറ്റി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി അനുസ്‌മരണ കുറിപ്പ് അവതരിപ്പിച്ചു. ഗൾഫ് ദേശാഭിമാനി ലേഖകൻ ഷമീർ കുന്നുമ്മൽ, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി സെക്രട്ടറി വി കെ ഷഹീബ, കേളി മാധ്യമവിഭാഗം കൺവീനർ പ്രദീപ് ആറ്റിങ്ങൽ, ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ എന്നിവർ സംസാരിച്ചു.


ദവാദ്മി ഏരിയയിൽ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി ഷാജി പ്ലാവിളയിൽ അധ്യക്ഷനായി. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ, ഏരിയ ട്രഷറർ മുജീബ്, കേളി ട്രഷറർ മധു ബാലുശേരി, ജോയിന്റ് ട്രഷറർ സിംനേഷ് വയനാൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ദവാദ്മി ഏരിയ പ്രസിഡന്റ് രാജേഷ്, സനയ്യ യൂണിറ്റ് അംഗം സജീർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും രക്ഷാധികാരി സമിതി അംഗം മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home