ad
Deshabhimani

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ വ്യക്തമായ മറുപടി നൽകാതെ വഴുതിമാറി ജെ പി നദ്ദ

J P Nadda
വെബ് ഡെസ്ക്

Published on Jul 22, 2026, 10:39 PM | 1 min read

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ വിഷയത്തിൽ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി കേന്ദ്ര ആരോ​ഗ്യ മന്ത്രി ജെ പി നദ്ദ. വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവക്കില്ലെന്ന് മന്ത്രി സൂചന നൽകി. നീറ്റ് വിഷയം പാർലമെന്റിൽ ആഴത്തിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും ഫോർമാറ്റ് പ്രതിപക്ഷത്തിന് തീരുമാനിക്കാമെന്നുമാണ് നദ്ദ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പ്രതിപക്ഷം പറയുന്നതുപോലെ ചോദ്യപ്പേപ്പർ ചോർച്ച നടന്നിട്ടില്ലെന്നും വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്നായിരുന്നു നദ്ദയുടെ വാദം.


150 ചോദ്യപ്പേപ്പറുകൾ ചോർന്നു എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം നദ്ദ തള്ളി. എല്ലാ കേസുകളും സർക്കാർ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്ന് പറഞ്ഞ നദ്ദ കോക്രോച്ച് ജനതാ പാർടി ഉന്നയിച്ച ആവശ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, കേരളം, കർണാടക തുടങ്ങിയ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പേപ്പർ ചോർച്ച നടക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി അവയോട് മൗനം പാലിക്കുകയാണെന്നും അവകാശപ്പെട്ട് വിഷയം വഴിതിരിച്ചുവിടാനാണ് നദ്ദ ശ്രമിച്ചത്.


സിജെപി പ്രതിനിധികളുമായി സൗഹാർദ്ദപരമായ ചർച്ചയാണ് നടന്നതെന്നും, അവർ ആവശ്യങ്ങൾ രേഖാമൂലം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home