ad
Deshabhimani

ഹോർമുസിൽ ആക്രമിക്കപ്പെടുന്ന കപ്പലുകള്‍ക്ക് പകരം പാലവും ഊർജനിലയങ്ങളും തകര്‍ക്കും; ഇറാന് ട്രംപിന്‍റെ ഭീഷണി

Trump-AFP

image: AFP

വെബ് ഡെസ്ക്

Published on Jul 22, 2026, 10:04 PM | 1 min read

വാഷിംങ്ടൺ : ഹോർമുസിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിൽ പാലമോ ഊർജനിലയമോ തകർക്കുമെന്ന് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.


'ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെ മിസൈൽ, ഡ്രോൺ, മറ്റേതെങ്കിലും ആയുധങ്ങളുപയോ​ഗിച്ച് ആക്രമണം നടത്തിയാൽ ടെഹ്റാനിൽ ഒരു പാലമോ ഒരു പവർ പ്ലാന്റോ യുഎസ് ബോംബിട്ട് തകർക്കും', ട്രംപ് കുറിച്ചു. ഇറാനെതിരെ തുടർച്ചയായി യുഎസ് വ്യോമാക്രമണം നടത്തുന്നതിനിടെയാണ് ട്രംപിന്റെ ഭീഷണി സന്ദേശം. പതിനൊന്ന് ദിവസത്തിനിടയിൽ നൂറോളം പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ ഭൂ​ഗർഭ ആണവ കേന്ദ്രത്തിന് നേരെയും ആക്രമണം നടത്താൻ യുഎസ് പദ്ധതിയിടുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home