ad
Deshabhimani

വിദ്യാർഥികൾക്ക് നീതി ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക്ക്

sonam wangchuk
വെബ് ഡെസ്ക്

Published on Jul 22, 2026, 11:02 PM | 1 min read

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്ക്. നീറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുണ്ടാകണമെന്നും വിദ്യാർഥികളുടെ ആവശ്യങ്ങൾ പരി​ഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


25 ദിവസമായി നിരാഹാര സമരം തുടരുന്ന വാങ്ചുക്ക് നിലവിൽ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ്. ഇതുവരെ അ​ദ്ദേഹത്തിന്റെ 11 കിലോ ഭാരം കുറഞ്ഞതായി വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതും പാർലമെന്റിൽ വിഷയം ചർച്ച ചെയ്യുന്നതും പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങും ഉറപ്പ് നൽകിയിട്ടുണ്ട്.



സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പ്രതികാര നടപടികളോ ശിക്ഷയോ ഉണ്ടാകരുതെന്നും, പ്രസ്ഥാനത്തെ അടിച്ചമർത്താൻ പൊലീസ് കൂടുതൽ ബലപ്രയോഗം നടത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായി വാങ്ചുക്ക് വീഡിയോയിൽ പറഞ്ഞു. നിരാഹാരം അവസാനിപ്പിക്കാൻ 65ഓളം പാർലമെന്റംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നും വാങ്ചുക്ക് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home