ad
Deshabhimani

പുതിയ ഫോൾഡബിൾ ഫോണുകളും സ്മാർട്ട് വാച്ചുകളും പുറത്തിറക്കി സാംസങ്; വിലയും സവിശേഷതകളും അറിയാം

Samsung

Photo: Samsung

വെബ് ഡെസ്ക്

Published on Jul 22, 2026, 09:55 PM | 2 min read

ന്യൂഡൽഹി : സാംസങ് അവരുടെ പുത്തൻ ഗാലക്സി അൺപാക്ക്ഡ്, അടുത്ത തലമുറ ഫോൾഡബിൾ ഫോണുകളും സ്മാർട്ട്‌വാച്ചുകളും പുറത്തിറക്കി. ഗാലക്സി Z ഫോൾഡ് 8 അൾട്രാ, ഗാലക്സി Z ഫോൾഡ് 8, ഗാലക്സി Z ഫ്ലിപ്പ് 8, ഗാലക്സി വാച്ച് അൾട്രാ 2, ഗാലക്സി വാച്ച് 9 എന്നിവയാണ് കമ്പനി പ്രധാനമായും വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ ഉപകരണങ്ങളുടെ ഇന്ത്യയിലെ വിലയും സ്റ്റോറേജ് വേരിയന്റുകളും ലോഞ്ച് ഓഫറുകളും സാംസങ് വെളിപ്പെടുത്തി. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്കായി സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുതിയ ഫോണുകളുടെയും സ്മാർട്ട്‌വാച്ചുകളുടെയും പ്രീ-ബുക്കിങ് ആരംഭിച്ചു.


സാംസങ് ഗാലക്സി Z ഫോൾഡ് 8 അൾട്രായുടെ പ്രാരംഭ മോഡലിന് (12GB RAM + 256GB) 1,99,999 രൂപയാണ് വില. 12GB + 512GB മോഡലിന് 2,19,999 രൂപയും ഉയർന്ന മോഡലായ 16GB + 1TB വേരിയന്റിന് 2,59,999 രൂപയുമാണ് വില വരുന്നത്. ക്രീം, ഗ്രാഫൈറ്റ്, വയലറ്റ് ഷാഡോ, ഗ്രീൻ ഷാഡോ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാകും. അതേസമയം, ഗാലക്സി Z ഫോൾഡ് 8-ന്റെ പ്രാരംഭ വില (12GB + 256GB) 1,79,999 രൂപയാണ്. 12GB + 512GB പതിപ്പിന് 1,99,999 രൂപയും 16GB + 1TB പതിപ്പിന് 2,39,999 രൂപയുമാണ് വില.


ഗ്രാഫൈറ്റ്, ക്രീം, ലാവെൻഡർ നിറങ്ങളിൽ ഈ ഫോൺ സ്വന്തമാക്കാം. പ്രീ-ഓർഡർ ചെയ്യുന്നവർക്ക് 10,000 രൂപയുടെ അപ്‌ഗ്രേഡ് ഓഫർ സാംസങ് നൽകുന്നുണ്ട്. ബാങ്ക് ക്രെഡിറ്റ് ബാക്ക് അല്ലെങ്കിൽ UPI ഉപയോഗിച്ച് വാങ്ങുന്നവർക്ക് 9,000 രൂപയുടെ കിഴിവ് ലഭിക്കും.ഡൗൺപേയ്‌മെന്റില്ലാതെ 9 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്. ഗാലക്സി Z ഫ്ലിപ്പ് 8: വിലയും ഓഫറുകളുംക്ലാംഷെൽ ഫോൾഡബിൾ മോഡലായ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 8-ന്റെ 12GB + 256GB ബേസ് വേരിയന്റിന് 1,24,999 രൂപയാണ് വില. 12GB + 512GB മോഡലിന് 1,44,999 രൂപ നൽകണം. ക്രീം, ഗ്രാഫൈറ്റ്, മിന്റ്, പിങ്ക് കളറുകളിൽ ഇത് ലഭ്യമാണ്.


5,000 രൂപയുടെ അപ്‌ഗ്രേഡ് ഓഫറും അല്ലെങ്കിൽ 4,000 രൂപയുടെ BCB/UPI ഓഫറും ലഭിക്കും. ഫോൾഡ് 8 സീരീസിലെ അതേ EMI പ്ലാനുകൾ ഇതിനും ലഭ്യമാണ്.ഗാലക്സി വാച്ച് അൾട്രാ 2, ഗാലക്സി വാച്ച് 9സാംസങ് ഗാലക്സി വാച്ച് അൾട്രാ 2ന്റെ (47mm ഡയൽ, ബ്ലൂടൂത്ത് + LTE) ഇന്ത്യയിലെ വില 64,999 രൂപയായി നിശ്ചയിച്ചിരിക്കുന്നു. ഗാലക്സി വാച്ച് 9-ന്റെ (40mm) ബ്ലൂടൂത്ത് മോഡലിന് 37,999 രൂപയും ബ്ലൂടൂത്ത് + LTE മോഡലിന് 41,999 രൂപയുമാണ് വില. വലിയ വലിപ്പത്തിലുള്ള 44mm മോഡലുകൾക്ക് യഥാക്രമം 40,999 രൂപയും 44,999 രൂപയുമാണ് വില വരുന്നത്. വാച്ച് അൾട്രാ 2 പ്രീ-ഓർഡർ ചെയ്യുന്നവർക്ക് 3,500 രൂപയുടെയും, വാച്ച് 9 പ്രീ-ഓർഡർ ചെയ്യുന്നവർക്ക് 2,500 രൂപയുടെയും ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home