ad
Deshabhimani

ജന്തർ മന്തറിൽ സംഘർഷം: വിദ്യാർഥി പ്രതിഷേധത്തിന് നേരെ കല്ലേറ്

JANTAR MANTAR PROTEST ATTACK
വെബ് ഡെസ്ക്

Published on Jul 22, 2026, 09:36 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ ചോദ്യം ചെയ്ത് ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ സംഘർഷം. വിദ്യാർഥി പ്രതിഷേധത്തിന് നേരെ കല്ലേറുണ്ടായി. സൻസദ് മാർ​ഗിൽ സമരവേദിക്ക് സമീപമാണ് ആക്രമണമുണ്ടായത്. പിന്നാലെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണീർവാതകവും പ്രയോ​ഗിച്ചതായി റിപ്പോർട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇന്നും സമരവേദിയിലേക്ക് എത്തിയത്. സാമൂഹിക വിരുദ്ധരാണ് സമരക്കാർക്ക് നേരെ കല്ലെറിഞ്ഞതെന്നാണ് വിവരം.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ല എന്ന നിലപാടിലാണ് കോക്രോച്ച് ജനതാ പാർടി. പ്രതിഷേധത്തെ ഇടതുപക്ഷ പാർടികളും മറ്റ് പ്രതിപക്ഷ പാർടികളും പിന്തുണച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക് സമാധാനപരമായി മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാജ്യത്താകെ പ്രതിഷേധം ആളിക്കത്തുകയാണ്.


ജന്തർ മന്തിറിലേക്ക് എത്താൻ കഴിയുന്ന മെട്രോ സ്റ്റേഷനുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്തെ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home