ad
Deshabhimani

വൃദ്ധയെ കഴുത്തുഞെരിച്ച് കൊന്നു; മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളി, 21കാരൻ പിടിയില്‍

bangaluru

image: deccan herald

വെബ് ഡെസ്ക്

Published on Jul 22, 2026, 09:40 PM | 1 min read

ബം​ഗളൂരു : അറുപത്തൊന്നുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച് തടാകത്തിൽ തള്ളി. സംഭവത്തിൽ 21കാരൻ അറസ്റ്റിൽ.


ബെംഗളൂരുവിലാണ് സംഭവം. ചല്ലഘട്ട സ്വദേശി ജയമ്മയാണ് കൊല്ലപ്പെട്ടത്. വൃദ്ധയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിയായ ചല്ലഘട്ട സ്വദേശി ഗഗൻ ആറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജയമ്മയുടെ ആഭരണങ്ങൾ മോഷ്ടിക്കാനെത്തിയ പ്രതി വൃദ്ധയെ കഴുഞുഞെരിച്ച് കൊന്ന ശേഷം ജയമ്മയുടെ സ്വർണമാലയും കമ്മലുകളും ഊരിയെടുക്കുകയായിരുന്നു. പിന്നീട് മൃതദേഹം വീട്ടിലുണ്ടായിരുന്ന ചുവന്ന സ്യൂട്ട്കേസിൽ കയറ്റി ബൈക്കിൽ കൊണ്ടുപോയി തടാകത്തിൽ തള്ളുകയായിരുന്നു.


ജയമ്മയെ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെ രാമോഹള്ളിയിലെ തിമ്മപ്പ തടാകത്തിൽ നിന്ന് ചുവന്ന സ്യൂട്ട്കേസിൽ ഒളിപ്പിച്ചനിലയിൽ മൃതദേഹം കണ്ടെത്തി. പിന്നാലെയാണ് പ്രതിയെ പിടികൂടുന്നത്. തെളിവ് നശിപ്പിക്കുന്നതിനാണ് മൃതദേഹം തടാകത്തിൽ ഉപേക്ഷിച്ചതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചു. ‌‌‌സംഭവത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home