ad
Deshabhimani

കെഫാക് ലീഗ്: കേരള ചലഞ്ചേഴ്സ് കുവൈത്തിന് ഇരട്ട കിരീടം

football
വെബ് ഡെസ്ക്

Published on Mar 12, 2025, 02:11 PM | 1 min read

കുവൈത്ത് സിറ്റി: കെഫാക് ലീഗ് 2024-25 സീസണിൽ കേരള ചലഞ്ചേഴ്സ് ഇരട്ട കിരീടം നേടി. സു​ലൈ​ബി​ക്കാ​ത്ത് പ​ബ്ലി​ക് അ​തോ​റി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈനൽ മത്സരത്തിൽ സോക്കർ ലീഗിലും മാസ്റ്റേഴ്സ് ലീഗിലുമാണ്‌ കിരീടം നേടിയത്‌. മാസ്റ്റേഴ്സ് ലീഗ് ഫൈനലിൽ മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തിയാണ് കേരള ചലഞ്ചേഴ്സ് കിരീടം ഉറപ്പിച്ചത്. അതേസമയം, സോക്കർ ലീഗ് ഫൈനലിൽ ബിഗ് ബോയ്സ് എഫ്സിയെയാണ്‌ തോൽപ്പിച്ചത്.


കെഫാക് ഫുട്ബാൾ ലീഗിയിൽ ഒരേ ടീമിന് ഒരു സീസണിൽ രണ്ട് കിരീടങ്ങൾ നേടുന്നത് ആദ്യമായിട്ടാണ്. വിജയികൾക്ക് കെഫാക് പ്രസിഡന്റ് സഹീർ ആലക്കൽ, സെക്രട്ടറി മൻസൂർ കുന്നത്തേരി, ട്രഷറർ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home