ജിദ്ദ കെ ഡി എഫ് 'സ്നേഹ സംഗമം'

ജിദ്ദ: കോഴിക്കോട് ജില്ലാ കൂട്ടായ്മയായ കോഴിക്കോട് ഡിസ്ട്രിക്റ്റ് ഫോറത്തിന്റെ (KDF) പുതുവത്സരാഘോഷം "സ്നേഹ സംഗമം 2026" നടന്നു. ജനുവരി രണ്ടിന് ഫകാമ ഇസ്തിറാഹയിൽ വെച്ച് നടന്ന സംഗമത്തിൽ ജിദ്ദയിലെ കോഴിക്കോട്ടുകാരായ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച പരിപാടികൾ രാത്രി 12:30 വരെ നീണ്ടു.
പ്രസിഡന്റ് ഹിഫ്സു റഹ്മാൻ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി അംജദ് ഫറോക്ക് സ്വാഗതം പറഞ്ഞു. ട്രഷറർ ആഷിക് റഹീം സ്റ്റേജ് നിയന്ത്രിച്ചു. 'മഴമേഘങ്ങളെ പ്രണയിച്ചവൾ' എന്ന കൃതിയുടെ രചയിതാവ് സൗദ കാന്തപുരം സംഗമത്തിൽ മുഖ്യാതിഥിയായി. ചടങ്ങിൽ വെച്ച് അവരെ ആദരിച്ചു. ഡോ. ഷാഹിറ ഹുസ്നു മുക്കം വായനാനുഭവങ്ങളെക്കുറിച്ച് സംസാരിച്ചു. കെ ഡി എഫ് നടത്തിയ ഓണാഘോഷ പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അഷ്‌റഫ്, ജ്യോതികുമാർ ബാബു എന്നിവരെയും സജീവമായി സഹകരിച്ചവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
കലാവിരുന്നും സമ്മാനദാനവും ഫായിസ ഗഫൂറിന്റെ നേതൃത്വത്തിൽ ഒപ്പനയും ഡാൻസും അരങ്ങേറി. കാലിക്കറ്റ് മ്യൂസിക് ലൗവേഴ്സ് ഒരുക്കിയ ലൈവ് ഓർക്കസ്ട്രയും മൻസൂർ ഫറോക്ക്, ജമാൽ പാഷ, മുംതാസ് അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകിയ ഗാനമേള നടന്നു. മുഖ്യാതിഥികൾക്കും വിജയികൾക്കുമുള്ള സമ്മാനദാനം യുസുഫ് ഹാജിയുടെ നേതൃത്വത്തിൽ ഷമർജാൻ, അബ്ദുറഹ്മാൻ മാവൂർ, അഫാൻ റഹ്മാൻ, അർഷാദ് ഫറോക്ക്, അബ്ബാസ് മൂഴിക്കൽ, നിസാർ മടവൂർ എന്നിവർ നിർവ്വഹിച്ചു. ഒപ്പന അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ റോസ്‌ന ഹിഫ്‌സു, മുംതാസ് അബ്ദുറഹ്മാൻ, ജ്യോതി ബാബുകുമാർ, സുബൈദ യൂസുഫ്, ശ്രീത അനിൽ കുമാർ, സൗദ കാന്തപുരം എന്നിവർ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ മൂസക്കോയ നന്ദി പറഞ്ഞു.










0 comments