കല ‘അർഫജ്’ ആറിന്; എം ബി രാജേഷ് മുഖ്യാതിഥി

കുവൈത്ത് സിറ്റി: കല കുവൈത്ത് സംഘടിപ്പിക്കുന്ന മെഗാ സാംസ-്‌കാരിക മേള ‘അർഫജ് 2026’ നവംബർ ആറിന് അബ്ബാസിയ സെൻട്രൽ സ-്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മുൻ കേരള നിയമസഭാ സ-്‌പീക്കറും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായിരുന്ന എം ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംഘടനയുടെ 48–-ാം പ്രവർത്തനവർഷത്തിന്റെ ഭാഗമായി ഒരുക്കുന്ന മേള വൈകീട്ട് മൂന്നിന് സാംസ-്‌കാരിക സമ്മേളനത്തോടെ ആരംഭിക്കും. സൂരജ് സന്തോഷിന്റെ നേതൃത്വത്തിലുള്ള ബാൻഡും ഗായിക നേഹ വേണുഗോപാലും ചേർന്നൊരുക്കുന്ന സംഗീതപരിപാടിയും കലയുടെ നാല് മേഖലകളിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും. സംഘടനയുടെ മുഖമാസികയായ ‘കൈത്തിരി’യുടെ രണ്ടാം പതിപ്പും അർഫജ് സുവനീറും എം ബി രാജേഷ് പ്രകാശിപ്പിക്കും.
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്നും പ്രവാസിക്ഷേമ പദ്ധതികൾ കാര്യക്ഷമമായി പുനസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നോർക്ക കെയറിലെ ഉയർന്ന പ്രീമിയം കുറഞ്ഞ വരുമാനക്കാരെയും വിരമിച്ചവരെയും മുതിർന്ന പ്രവാസികളെയും ചികിത്സാ പരിരക്ഷയിൽനിന്ന് അകറ്റുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. സർക്കാർ സഹായത്തോടെ താങ്ങാവുന്ന നിരക്കിൽ പരിരക്ഷ ഉറപ്പാക്കുകയും നിലവിലുള്ള അംഗങ്ങൾക്ക് ചികിത്സാ പരിരക്ഷ തടസ്സപ്പെടാതെ പോളിസി പുതുക്കാൻ അവസരമൊരുക്കുകയും വേണം.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഒക-്‌ടോബർ 31ന് ഫഹാഹീൽ കല സെന്ററിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തുടർന്നും കുവൈത്തിലെ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് പ്രതിഷേധ, പ്രചാരണ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അബ്ബാസിയ റോയൽ ബേക്ക് റെസ്റ്റോറന്റ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡന്റ് അൻസാരി കടയ-്‌ക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, അർഫജ് ജനറൽ കൺവീനർ സി കെ നൗഷാദ്, ട്രഷറർ പി ബി സുരേഷ്, മീഡിയ വിഭാഗം സെക്രട്ടറി തസ്‌നീം മന്നിയിൽ എന്നിവർ പങ്കെടുത്തു.









0 comments