കൈരളി സലാല വനിത വിഭാഗവും ബാലസംഘവും ചേർന്ന് യാത്രയയപ്പ് നൽകി

സലാല: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കൈരളി സലാല വനിതാ കേന്ദ്ര കമ്മിറ്റിയംഗം ജിസി സിമേഷിനും, കൈരളി സനായ്യ ബാലസംഘം സെക്രട്ടറി ശിവധിക സിമേഷിനും, ബാലസംഘം കൂട്ടുകാരൻ സാധ് വിക് സിമേഷിനുമുള്ള യാത്രയയപ്പ് കൈരളി ഹാളിൽ നടന്നു. കൈരളി വനിതാ വിഭാഗം പ്രസിഡന്റ് ഷെമീന അൻസാരി അധ്യക്ഷയായ യാത്രയയപ്പ് യോഗം കൈരളി ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറിയേറ്റ് മെമ്പർമാർ, സി സി മെമ്പർമാർ, വനിതാ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സനായ്യ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ബാലസംഘം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൈരളി വനിതാ സെക്രട്ടറി സീന സുരേന്ദ്രൻ സ്വാഗതവും ഷീബ സുമേഷ് നന്ദിയും പറഞ്ഞു.









0 comments