കൈരളി സലാല ബാലസംഘം അഞ്ചാം നമ്പർ യൂണിറ്റ് യാത്രയയപ്പ് നൽകി

സലാല: സലാലയിൽ നിന്നും തുടർ പഠനത്തിനായി നാട്ടിലേക്ക് പോകുന്ന കൈരളി സലാല ബാലസംഘം അഞ്ചാം നമ്പർ യൂണിറ്റ് പ്രസിഡന്റ് ഭാഗ്യ ലക്ഷ്മിക്കും, വൈസ്സ് പ്രസിഡന്റ് ഗൗതം ഹെൽബിത് രാജിനും യാത്രയയപ്പ് നൽകി.
ചടങ്ങിൽ രണ്ടു പേർക്കുമുള്ള സ്നേഹോപഹാരം യൂണിറ്റ് സെക്രട്ടറി രാജേഷ് ഗോവിന്ദും, പ്രസിഡന്റ് ബേബി സുശാന്തും കൈമാറി. യൂണിറ്റ് പ്രസിഡന്റ് ബേബി സുശാന്തിന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങ് കൈരളി സലാല പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, സെക്രട്ടറിയേറ്റ് അംഗം പി എം റിജിൻ, ലിജോ ലാസർ, ഹേമ ഗംഗാധരൻ, അനിൽ പൊന്നാനി, കൈരളി സലാലയുടെ സി സി അംഗങ്ങളും യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും, ബാലസംഘം സെക്രട്ടറി അഭിലാഷ് ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് ആദർശ് ശിവ എന്നിവരും സംസാരിച്ചു.









0 comments