കൈരളി സലാല ബാലസംഘം സെന്റർ യൂണിറ്റ് യാത്രയയപ്പ് നൽകി

സലാല: സലാലയിൽ നിന്നും തുടർ പഠനത്തിനായി നാട്ടിലേക്ക് പോകുന്ന കൈരളി സലാല ബാലസംഘം സെന്റർ യൂണിറ്റ് അംഗങ്ങളായ നുഐമ ഫർസിനും തേജൽ വിജിലി പ്രജിത്തിനും യാത്രയയപ്പ് നൽകി. ചടങ്ങിൽ രണ്ടു പേർക്കുമുള്ള സ്നേഹോപഹാരം യൂണിറ്റ് സെക്രട്ടറി ആന്റണിയും യൂണിറ്റ് വൈസ് പ്രസിഡന്റ് ജമാലും ബാലസംഘം യൂണിറ്റ് സെക്രട്ടറി റൈഹാൻ അൻസാരിയും ബാലസംഘം യൂണിറ്റ് പ്രസിഡന്റ് അയാനാ അഷറഫും ചേർന്ന് കൈമാറി. ബാലസംഘം യൂണിറ്റ് പ്രസിഡന്റ് അയാന അഷ്‌റഫിന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് കൈരളി സലാല പ്രസിണ്ടന്റ് ഗംഗാധരൻ അയ്യപ്പൻ ഉദ്ഘാടനം ചെയ്തു.
ആശംസകൾ അർപ്പിച്ചുകൊണ്ട് കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, മുതിർന്ന സഖാവ് അംബുജാക്ഷൻ മയ്യിൽ, വനിതാ സെക്രട്ടറി സീന സുരേന്ദ്രൻ, സെക്രട്ടറിയറ്റ് മെമ്പർമാർ, സി സി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, ബാലസംഘം കൂട്ടുകാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാലസംഘം യൂണിറ്റ് സെക്രട്ടറി റൈഹാൻ അൻസാരി സ്വാഗതവും ബാലസംഘം ജോയിന്റ് സെക്രട്ടറി ജൂഹി ഫവ നന്ദിയും പറഞ്ഞു.









0 comments