കൈരളി സലാല അനുമോദന സദസ് സംഘടിപ്പിച്ചു

സലാല: ഇന്ത്യൻ സ്കൂൾ സലാലയിൽ നിന്നും 2024-25 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സയൻസിൽ 96.6 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടിയ അൽക്കാമ, ഷെയ്ക്ക് ഷാംസ് തൗസീഫ്, കൊമേഴ്സിൽ 95.2 ശതമാനം മാർക്ക് നേടിയ ആഷിക്ക് മഗേഷ്, ഹുമാനിറ്റീസിൽ 94.8 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടിയ ശ്രീനേത്രാ മുത്തുകുമാരൻ, സിബിഎസ്ഇ പത്താം ക്ലാസിൽ 98.4 ശതമാനം മാർക്ക് കരസ്ഥമാക്കിയ അദ്‍വിക രാജേഷ്, 98 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സൈനാ ഫാത്തിമാ, 97.6 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഐസാ മുഹമ്മദ് ഇഖ്ബാൽ എന്നിവരെയും ബാലസംഘം കുട്ടികളെയും കൈരളി സലാല അനുമോദിച്ചു.
കൈരളി സലാല പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പന്റെ അധ്യക്ഷതയിൽ കൈരളി ഹാളിൽ നടന്ന അനുമോദന ചടങ്ങ് ഇന്ത്യൻ സ്കൂൾ സലാല അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ സി കെ വിപിൻദാസ് ഉദ്ഘാടനം ചെയ്തു. അംബുജാക്ഷൻ മയ്യിൽ, മലയാള മിഷൻ ചെയർമാൻ എ കെ പവിത്രൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ സനീഷ് ചക്കരക്കൽ എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള പുരസ്കാരം കൈരളി സലാല സെക്രട്ടറിയറ്റ് അംഗങ്ങൾ നൽകി. ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ സ്വാഗതവും, വനിതാ വിഭാഗം സെക്രട്ടറി സീനാ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.









0 comments