ad
Deshabhimani

കൈരളി ഫുജൈറ ഓണാഘോഷം 6ന്‌

kairali fujairah onam celebration
വെബ് ഡെസ്ക്

Published on Sep 05, 2026, 02:21 PM | 1 min read

ഫുജൈറ : കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിക്കുന്ന "ഓണത്താളം 2026' സെപ്തംബർ ആറിന്‌ വൈകിട്ട് അഞ്ചിന്‌ ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടക്കും. പരിപാടിയുടെ പോസ്റ്റർ ഫുജൈറ കൈരളി ഓഫീസിൽ ലോക കേരള സഭാംഗം ലെനിൻ ജി കുഴിവേലി പ്രകാശിപ്പിച്ചു.


കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി പി സുജിത്, പ്രസിഡന്റ് വിൽസൺ പട്ടാഴി, ഫുജൈറ യൂണിറ്റ് ആക്ടിങ്‌ പ്രസിഡന്റ് ജുനൈസ്, ആക്ടിങ് സെക്രട്ടറി നിഷാൻ പിലാപ്പറമ്പിൽ, സ്വാഗതസംഘം ജനറൽ കൺവീനർ ശിവപ്രസാദ് എന്നിവരും ജോയിന്റ് കൺവീനർ ഡാന്റോ യൂണിറ്റ് കമ്മിറ്റിയംഗങ്ങളും സ്വാഗതസംഘം പ്രവർത്തകരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു. പ്രദീപ് രാധാകൃഷ്ണൻ ചെയർമാനും ശിവപ്രസാദ് ജനറൽ കൺവീനറുമായുള്ള സ്വാഗത സംഘം പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. കൈരളി ഓണാഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home