കുറത്തിയിലൂടെ കടമ്മനിട്ടയുടെ ഓർമ പുതുക്കി കേളി

പരിപാടി ഉദ്‌ഘാടനം ചെയ്ത് വിപിൻ കുമാർ സംസാരിക്കുന്നു
റിയാദ്: മലയാള കാവ്യലോകത്ത് തനതായ ശബ്ദമായി നിറഞ്ഞുനിന്ന കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിച്ച് കേളി കലാസാംസ്‌കാരിക വേദി. കേളി കേന്ദ്ര സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചു. ‘കടമ്മനിട്ടയില്ലാത്ത 18 വർഷങ്ങൾ– ഓർമകളിലൂടെ കുറത്തി’ എന്ന പേരിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
വിപിൻ കുമാർ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വിഭാഗം ചെയർമാൻ നാസർ കാരക്കുന്ന് അധ്യക്ഷനായി. സ്‌നിഗ്‌ദ ആലപിച്ച ‘കോഴി’ എന്ന കവിതയോടെ പരിപാടി തുടങ്ങി. കെ പി എം സാദിഖ്, സീബ കൂവോട്, ജോസഫ് അതിരുങ്കൽ, സുനിൽ കുമാർ, ഗഫൂർ ആനമങ്ങാട് എന്നിവർ സംസാരിച്ചു. സതീഷ് കുമാർ വളവിൽ ‘കിരാതവൃത്തം’ കവിതയും ശശി കാട്ടൂർ ‘കാട്ടാളൻ’ കവിതയും ആലപിച്ചു.
അനാമിക രാജ് ‘കുറത്തി’യെ ആസ്പദമാക്കി അവതരിപ്പിച്ച നൃത്താവിഷ്കാരം ശ്രദ്ധേയമായി. കടമ്മനിട്ടയുടെ സാഹിത്യവും സാമൂഹിക ഇടപെടലുകളും ഓർമപ്പെടുത്തി മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, ബത്ത ഏരിയ രക്ഷാധികാരി സമിതി അംഗം അനസ് എന്നിവർ സംസാരിച്ചു. സാംസ്‌കാരിക കമ്മിറ്റി കൺവീനർ സതീഷ് വളവിൽ സ്വാഗതവും വൈസ് ചെയർമാൻ മൂസ കൊമ്പൻ നന്ദിയും പറഞ്ഞു.










0 comments