ad
Deshabhimani

‘ജ്വാല 2026’: വനിതാ വർഷാചരണത്തിന്റെ ഭാഗമായി മുദ്രാവാക്യ മത്സരം

womens day

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Apr 30, 2026, 06:12 PM | 1 min read

പാലക്കാട്: പാലക്കാട് പ്രവാസി സെന്റർ സംഘടിപ്പിക്കുന്ന ‘ജ്വാല 2026’ വനിതാ വർഷാചരണത്തിന്റെ ഭാഗമായി സ്ലോഗൻ (മുദ്രാവാക്യ) മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീശക്തിയെയും അവരുടെ മുന്നേറ്റങ്ങളെയും അടയാളപ്പെടുത്തുന്ന മുദ്രാവാക്യങ്ങൾ കണ്ടെത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യം.


മത്സരത്തിൽ പാലക്കാട് ജില്ലയിലെ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പുറമെ താല്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം. പ്രായപരിധിയില്ല. മുദ്രാവാക്യങ്ങൾ മൗലികവും ലളിതവുമായിരിക്കണം. കുറഞ്ഞ വാക്കുകളിൽ വലിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന ടാഗ്‌ലൈനുകൾക്കാണ് മുൻഗണന. ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ സമർപ്പിക്കാം.


എൻട്രികൾ ജൂൺ 30നകം ലഭിക്കണം. പ്രത്യേക ജൂറി തിരഞ്ഞെടുക്കുന്ന മികച്ച സ്ലോഗന് സമ്മാനം നൽകും. തിരഞ്ഞെടുക്കപ്പെടുന്ന മുദ്രാവാക്യം ‘ജ്വാല 2026’ ഔദ്യോഗിക ക്യാമ്പയിന്റെ ഭാഗമായി ഉപയോഗിക്കും. താത്പര്യമുള്ളവർ എൻട്രികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് പാലക്കാട് പ്രവാസി സെന്റർ ഭാരവാഹികളുമായി ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home